Monday 26 December 2011

mullaperiyar

ചെന്നൈ: പുതിയ അണക്കെട്ട് നിര്‍മിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍വാങ്ങാന്‍ കേരളത്തെ ഉപദേശിക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനോട് ആവശ്യപ്പെട്ടു. രണ്ട് ദിവസത്തെ തമിഴ്നാട് സന്ദര്‍ശനത്തിനായെത്തിയ പ്രധാനമന്ത്രിയുമായി രാജ്ഭവനില്‍ നടത്തിയ കൂടിക്കാഴ്ചക്കിടയിലാണ് ജയലളിത ആവശ്യമുന്നയിച്ചത്.

മുല്ലപ്പെരിയാര്‍ വിഷയത്തിലും കൂടംകുളം ആണവപദ്ധതിയുടെ കാര്യത്തിലും ഇരുവരും ചര്‍ച്ച നടത്തി. കൂടിക്കാഴ്ച 40 മിനുട്ട് നീണ്ടുനിന്നു.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് കേന്ദ്രസേനയെ വിന്യസിക്കണമെന്ന ആവശ്യം അവര്‍ ആവര്‍ത്തിച്ചു. കേരള സര്‍ക്കാര്‍ ജനങ്ങളില്‍ ഭയം സൃഷ്ടിക്കുകയാണെന്നും ഇത് തമിഴ്നാടിന് നേരെ അക്രമമുണ്ടാകാനിടയാക്കുന്നുവെന്നും അവര്‍ കുറ്റപ്പെടുത്തി. പ്രശ്നത്തിന് ഇരുസംസ്ഥാനങ്ങളും ചര്‍ച്ച ചെയ്ത് പരിഹാരം കാണണമെന്ന് പ്രധാനമന്ത്രി ജയലളിതയോട് ആവശ്യപ്പെട്ടെന്നാണ് സൂചന.

മുല്ലപ്പെരിയാറടക്കം ആറ് വിഷയങ്ങളില്‍ ജയലളിത പ്രധാനമന്ത്രിക്ക് നിവേദനം നല്‍കി. കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കാന്‍ ജയലളിത തയാറായില്ല.

No comments:

Post a Comment